
കുവൈറ്റ്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു(Malayali Died). കൊല്ലം, ആയൂർ സ്വദേശി അലക്സ്കുട്ടി (59) ആണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് അലക്സ്കുട്ടിയെ കുവൈറ്റിലെ അദാൻ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒ.ഐ.സി.സി കെയർ ടീം ചെയ്തു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
ആയൂർ ഇടമുളക്കൽ എസ്.സി.ബി മുൻ ഡയറക്ടർ ബോർഡ് മെമ്പർ ഷൈനിയാണ് ഭാര്യ. യൂത്ത് കോൺഗ്രസ് മുൻ ഇടമുളക്കൽ മണ്ഡലം പ്രസിഡണ്ട് അനു പി അലക്സാണ് മകൻ. മറ്റൊരു മകൻ അജു പി അലക്സ്.