കോട്ടയം : യു എസിലെ വീട്ടിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സി ജി പ്രസാദ് (76), ആനി പ്രസാദ് (73) എന്നിവരാണ് മരിച്ചത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. (Malayali couple found dead in US)
വിളിച്ചിട്ട് കിട്ടാത്തതിനാൽ ബന്ധുക്കൾ മക്കളെ വിവരം അറിയിക്കുകയും, തുടർന്ന് പോലീസെത്തി പരിശോധന നടത്തുകയുമായിരുന്നു. എ സിയിൽ നിന്നും വാതക ചോർച്ച ഉണ്ടായതാണ് മരണ കാരണമെന്നാണ് കരുതുന്നത്.