
മഹാരാഷ്ട്ര: മുംബൈയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി(accident). അപകടത്തിൽ മലയാളി ദമ്പതികൾക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശികളായ വിനോദ് പിള്ള, ഭാര്യ സുഷമ എന്നിവർക്കാണ് ജീവൻ നഷ്ടമായത്.
ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.