ഹിന്ദി ശൈലി പിന്തുടർന്ന് മലയാളം ബിഗ് ബോസ്; മുന്‍ കാമുകന്‍ വൈല്‍ഡ് കാര്‍ഡായി എത്തുന്നു- ട്വിസ്റ്റ് | Bigg Boss

അനുമോളുടെ മുന്‍ കാമുകനാണ് വൈല്‍ഡ് കാര്‍ഡായി എത്തുന്നതെന്നാണ് വിവരം
Jeevan
Published on

കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് മലയാളം ബിഗ് ബോസ് സീസണ്‍ ഏഴ് അത്ര പോരെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. മൈന്‍ഡ് ഗെയിം കളിക്കുന്ന ആരും ഇല്ലെന്നും തമാശകളില്ലെന്നും ഏത് നേരവും പൊട്ടിത്തെറിയും ചീത്തവിളികളും മാത്രമാണെന്നുമാണ് ഷോയെപ്പറ്റിയുള്ള അഭിപ്രായം. ഗെയിം കൊഴുപ്പിക്കാനായി ബിഗ് ബോസ് ഷോയിലേക്ക് 5 വൈല്‍ഡ് കാര്‍ഡുകളെ ഇറക്കിയിരുന്നു. ഇതിൽ മൂന്ന് പേര്‍ പുറത്താവുകയും ചെയ്തു.

പിന്നീട് കൊണ്ടുവന്ന ഹോട്ടല്‍ ടാസ്‌കില്‍ ഗസ്റ്റുകളായി റിയാസ് സലീം അടക്കം മൂന്ന് പേര്‍ വന്നിട്ടും കാര്യമുണ്ടായില്ല. എന്നാലിപ്പോൾ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ട്വിസ്റ്റ് നടക്കാന്‍ പോവുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വൈല്‍ഡ് കാര്‍ഡ് എൻട്രികൾ ഇനിയും ഉണ്ടാകുമെന്നാണ് ബിഗ് ബോസ് റിവ്യൂവര്‍ അന്‍സിഫ് അടക്കമുളളവര്‍ പറയുന്നത്.

എന്നാൽ ഈ വരുന്നയാൾ ഒരു സാധാരണ വൈല്‍ഡ് കാര്‍ഡ് അല്ല. നിലവില്‍ ബിഗ് ബോസിലുളള ഒരു മത്സരാര്‍ത്ഥിയുടെ മുന്‍ കാമുകന്‍ ആണ് വൈല്‍ഡ് കാര്‍ഡ് ചലഞ്ചറായി എത്തുന്നതെന്നാണ് വിവരം. ബിഗ് ബോസില്‍ വോട്ട് നിലയില്‍ മുന്നില്‍ നില്‍ക്കുന്ന അനുമോളുടെ മുന്‍ കാമുകന്‍ ആണ് വൈല്‍ഡ് കാര്‍ഡായി എത്താന്‍ പോകുന്നതെന്നാണ് അന്‍സിഫ് പറയുന്നത്.

അനുമോള്‍ തന്റെ മുന്‍ റിലേഷന്‍ഷിപ്പിനെ കുറിച്ചും ബ്രേക്ക് അപ്പിനെ കുറിച്ചും ബിഗ് ബോസില്‍ വെച്ച് ചില സൂചനകള്‍ മറ്റ് മത്സരാര്‍ത്ഥികളോട് പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ജീവിതകഥ പറയേണ്ട ടാസ്‌കിലടക്കം അനുമോള്‍ തുറന്ന് സംസാരിച്ചിരുന്നില്ല. നേരത്തെ അനുവിനൊപ്പം അഭിനയിച്ച ജീവന്‍ ആണ് വൈല്‍ഡ് കാര്‍ഡ് ആയി എത്തുന്നതെന്നാണ് വിവരം. ജീവന്‍ അനുമോളുടെ മുന്‍ കാമുകന്‍ ആണോ എന്നത് ഉറപ്പില്ലെന്നും അന്‍സിഫ് വീഡിയോയില്‍ പറയുന്നു.

മൈബോസ് സിനിമയിലുടെ ശ്രദ്ധേയനായ ജീവന്‍ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുളളതാണ്. സാധാരണ ബിഗ് ബോസില്‍ ചലഞ്ചറായി എത്തുന്നത് മുന്‍ സീസണുകളില്‍ വന്നിട്ടുളളവരാണ്. എന്നാല്‍ ഹിന്ദി ബിഗ് ബോസില്‍ അടക്കം മത്സരാര്‍ത്ഥികളുടെ മുന്‍ കാമുകനെയോ കാമുകിയേയോ ഒക്കെ 2-3 മൂന്ന് ആഴ്ചകളിലേക്ക് കൊണ്ട് വരാറുണ്ട്. സമാനമായ രീതിയിലാണ് ജീവനെ കൊണ്ട് വരാന്‍ പോകുന്നതെന്നാണ് വിവരം. 28ാം തിയ്യതി മുതല്‍ ജീവന്‍ അഭിനയിക്കുന്ന ഹാപ്പി കപ്പിള്‍സ് എന്ന സീരിയല്‍ ഏഷ്യാനെറ്റില്‍ വരാന്‍ പോവുകയാണ്. അതിന്റെ പ്രമോഷന്റെ കൂടി ഭാഗമായിട്ടാണ് ജീവന്‍ ബിഗ് ബോസിലേക്ക് വരുന്നതെന്നാണ് വിവരം. ഒരാഴ്ചയെങ്കിലും ജീവന്‍ ചലഞ്ചറായി ബിഗ് ബോസില്‍ ഉണ്ടായേക്കാനും സാധ്യതയുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com