സംസ്ഥാന സ്കൂൾ കായിക മേള: മലപ്പുറത്തിന് തുടർച്ചയായ രണ്ടാം തവണയും അത്‌ലറ്റിക്സ് കിരീടം, 236 പോയിൻ്റ് | Athletics title

മീറ്റിൽ ഒരു മത്സരം കൂടി പൂർത്തിയാകാനുണ്ടെങ്കിലും, അതിൻ്റെ ഫലം മലപ്പുറത്തിൻ്റെ കിരീടനേട്ടത്തെ ബാധിക്കില്ല.
സംസ്ഥാന സ്കൂൾ കായിക മേള: മലപ്പുറത്തിന് തുടർച്ചയായ രണ്ടാം തവണയും അത്‌ലറ്റിക്സ് കിരീടം, 236 പോയിൻ്റ് | Athletics title
Published on

തിരുവനന്തപുരം: 2025-ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ അത്‌ലറ്റിക്സ് കിരീടം മലപ്പുറം സ്വന്തമാക്കി. 236 പോയിൻ്റുമായി തുടർച്ചയായ രണ്ടാം തവണയാണ് മലപ്പുറം ഈ നേട്ടം കൈവരിക്കുന്നത്.(Malappuram wins athletics title for the second consecutive time in State School Sports Festival)

അവസാന ദിവസം 20 പോയിൻ്റിൻ്റെ ലീഡോടെയാണ് മലപ്പുറം ട്രാക്കിൽ എത്തിയത്. എന്നാൽ 400 മീറ്റർ മത്സരങ്ങളിൽ വടവന്നൂർ സ്കൂളിലെ താരങ്ങളുടെ മികവിൽ പാലക്കാട് ശക്തമായ കുതിപ്പ് നടത്തി. ഒരു ഘട്ടത്തിൽ 3 പോയിൻ്റിൻ്റെ നേരിയ ലീഡിലേക്ക് പാലക്കാട് എത്തിയെങ്കിലും, റിലേ മത്സരങ്ങളിൽ ആധിപത്യം ഉറപ്പിക്കാൻ മലപ്പുറത്തിന് സാധിച്ചു. ഇതോടെ പാലക്കാടിനെ മറികടന്ന് മലപ്പുറം കിരീടനേട്ടം ഉറപ്പിച്ചു.

മീറ്റിൽ ഒരു മത്സരം കൂടി പൂർത്തിയാകാനുണ്ടെങ്കിലും, അതിൻ്റെ ഫലം മലപ്പുറത്തിൻ്റെ കിരീടനേട്ടത്തെ ബാധിക്കില്ല. പാലക്കാടിന് 205 പോയിൻ്റാണ് നേടാനായത്. 2024-ൽ കൊച്ചിയിൽ നടന്ന കായികമേളയിൽ 247 പോയിൻ്റുമായാണ് മലപ്പുറം കിരീടം നേടിയത്.

Related Stories

No stories found.
Times Kerala
timeskerala.com