മലപ്പുറം : യുവാവിനെ കാട് വെട്ടുന്ന യന്ത്രം കൊണ്ട് കഴുത്തറുത്ത് കൊന്നു. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. കൊല്ലപ്പെട്ടത് പ്രവീൺ ആണ്. (Malappuram Murder case)
കാട് വെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് പ്രവീണിൻ്റെ കഴുത്ത് മുറിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണ് എന്നാണ് പോലീസ് അറിയിച്ചത്.
യുവാവ് കഴുത്തിൽ നിന്ന് ചോര വാർന്ന് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തുകയുമായിരുന്നു. പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.