കോഴിക്കോട് : മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ ഇരട്ടക്കൊലപാതകം നടത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണത്തിനായി ഏഴംഗ സംഘത്തെ രൂപീകരിച്ചു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടേത് ആണ് നടപടി. (Malappuram man's murder revelations )
ഇയാളുടെ തുടരെയുള്ള വെളിപ്പെടുത്തലുകൾ പൊലീസിന് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. അന്വേഷണം ഇരിട്ടിയിലേക്കും പാലക്കാട്ടേക്കും വ്യാപിപ്പിച്ചു.
മുഹമ്മദ് അലി എന്ന ആൻ്റണിക്ക് മാനസിക പ്രശ്നം ഉണ്ടെന്ന സഹോദരൻ്റെ വെളിപ്പെടുത്തലിലും അന്വേഷണം നടത്തും. പ്രതിയെ വേങ്ങര പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ തീരുമാനിച്ചു.