തൊഴില്‍ മേള: അഭിമുഖം നവംബര്‍ 20ന് | Job Fair

ജോബ് ഫെയറിന്റെ ഇന്റര്‍വ്യൂ നവംബര്‍ 20ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും
 job fair
Published on

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്റെ ഇന്റര്‍വ്യൂ നവംബര്‍ 20ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. ചെന്നൈയിലെ 'സ്വര്‍ണ ലത മദേര്‍സണ്‍' എന്ന സ്ഥാപനത്തിലേക്ക് 170 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നുമാസത്തെ ട്രെയിനിങിന് ശേഷം നിയമനം നല്‍കും. ഒഴിവ് വിവരങ്ങള്‍: തസ്തിക - ഓട്ടോമോട്ടീവ് ബോഡി പെയ്ന്റിങ്് അസിസ്റ്റന്റ് - 20, സി.എന്‍.സി ഓപറേറ്റര്‍ മെഷീന്‍ ടെക്‌നീഷ്യന്‍-30, ഓട്ടോമോട്ടീവ് വെല്‍ഡിംഗ് മെഷീന്‍ അസിസ്റ്റന്റ്- 25, ഓട്ടോമോട്ടീവ് പ്ലാസ്റ്റിക് മോള്‍ഡിംഗ് ടെക്നീഷ്യന്‍ - 25, ഓട്ടോമോട്ടീവ് അസംബ്ലി ഓപറേറ്റര്‍-25, ഫിറ്റര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസംബ്ലി-25, സ്റ്റിച്ചര്‍ (സാധനങ്ങളും വസ്ത്രങ്ങളും)-20, എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത- പ്ലസ്ടു /ഐ.ടി.ഐ/ഡിപ്ലോമ, (സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം). ജില്ലയിലെ എന്‍.ഐ.ഒ.പി എഞ്ചിനീയറിംഗ് സര്‍വീസസ് എല്‍.എല്‍.പി കമ്പനിയിലേക്ക് 23 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒഴിവ് വിവരങ്ങള്‍: തസ്തിക- സൈറ്റ് എഞ്ചിനീയര്‍ 3 ഒഴിവുകള്‍, ഡിസൈനര്‍/ഡ്രാഫ്റ്റര്‍ 2 ഒഴിവുകള്‍ (ഈ ഒഴിവിലേക്ക് ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.), ഫാബ്രിക്കേറ്റര്‍ - അഞ്ച് ഒഴിവുകള്‍, വെല്‍ഡര്‍ - അഞ്ച് ഒഴിവുകള്‍, സ്‌കഫോള്‍ഡര്‍ -അഞ്ച് ഒഴിവുകള്‍, കാര്‍പെന്റര്‍ മൂന്ന് ഒഴിവുകള്‍. മേല്‍പറഞ്ഞ തസ്തികകളിലേക്ക് ബി.ടെക്/ബി.ഇ/ഡിപ്ലോമ, ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. ഓട്ടോകാഡ്, സ്‌കെച്ച്അപ്പ്, ലൂമിയോണ്‍ (ചില തസ്തികകള്‍ക്ക് ഒരു വര്‍ഷത്തെ പരിചയം അഭികാമ്യം) തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. (Job Fair)

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 'ഫാര്‍മോസ്ഫിയര്‍' എന്ന മരുന്ന് നിര്‍മാണ കമ്പനിയിലേക്ക് ആറ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒഴിവ് വിവരങ്ങള്‍: തസ്തിക-, സെയില്‍സ് സ്റ്റാഫ് - മൂന്ന് ഒഴിവുകള്‍, മാനേജര്‍/ഓഫീസ് അഡ്മിന്‍- ഒരു ഒഴിവ്, ഡിജിറ്റല്‍ മാര്‍ക്കറ്റര്‍-രണ്ട് ഒഴിവുകള്‍. ഈ തസ്തികകളിലേക്ക് പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വൈറ്റ്ഫോക്സ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രമുഖ കമ്പനിയിലേക്ക് 27 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടെലി കോളര്‍ - 17 ഒഴിവുകള്‍, സൈറ്റ് എഞ്ചിനീയര്‍ -ഏഴ് ഒഴിവുകള്‍, അക്കൗണ്ടന്റ് മൂന്ന് ഒഴിവുകള്‍. മേല്‍പറഞ്ഞ തസ്തികകളിലേക്ക് ഡിഗ്രി, ഐ.ടി.ഐ, ബി.ടെക്, സിവില്‍ ഡിപ്ലോമ (ഫ്രഷേഴ്സ്) യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. മുന്‍കാലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടെത്തി 300/ രൂപയടച്ച് രജിസ്‌ട്രേഷന്‍ നേടാം. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ പ്രസ്തുത ദിവസം രാവിലെ പത്തിന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് എത്തണം.

Related Stories

No stories found.
Times Kerala
timeskerala.com