മലപ്പുറം : പാണ്ടിക്കാട് നിന്ന് പ്രവാസി വ്യവസായിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ 5 പേർ കൂടി അറസ്റ്റിലായി. വാഹന സൗകര്യവും ഒളിയിടവും ഒരുക്കിയവരാണ് പിടിയിലായത്. (Malappuram Businessman Kidnapping case)
അഫ്ഷര്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് ഹാഷിം, നിഷാദ്, ഷാനവാസ് എന്നിവരാണിവർ. തട്ടിക്കൊണ്ട് പോകാനുള്ള വാഹനം നൽകിയത് മുഹമ്മദ് ഷാഫിയാണ്.
കൊല്ലത്ത് താമസസൗകര്യം ഒരുക്കിയത് ഷാനവാസ് ആണ്. പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. ഷമീറിനെയാണ് തട്ടിക്കൊണ്ടു പോയത്.