മലപ്പുറം : പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷമീർ തന്നെയാണ് പ്രമുഖ മാധ്യമത്തോട് ഇതേക്കുറിച്ച് വിവരിച്ചത്. (Malappuram Businessman kidnapped and found)
തന്നെ അവർ മർദ്ദിച്ച് അവശനാക്കിയെന്നും, വിദേശത്തെ ഹോട്ടൽ ബിസിനസ് സംബന്ധിച്ച തർക്കത്തിൽ കോടതി തനിക്ക് അനുകൂലമായി വിധി പറഞ്ഞുവെന്നും അറിയിച്ച ഷെമീർ ദുരനുഭവത്തെക്കുറിച്ച് ഓർമ്മിച്ചു.
2 കോടി രൂപ ഷെമീറിന് നൽകണമെന്നായിരുന്നു കോടതി വിധി. ആദ്യം ചാവക്കാട് കൊണ്ടുപോയെന്നും, വെളിച്ചമില്ലാത്ത ഇടത്ത് വച്ച് മർദിച്ചുവെന്നും പറഞ്ഞ ഇയാൾ, പോലീസിനും നന്ദി അറിയിച്ചു.