മലപ്പുറം : പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിൽ പോലീസ് രണ്ടു പേരെ പിടികൂടി. പ്രതികളെത്തിയ വാഹനവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഷമീറിനെ തട്ടിക്കൊണ്ടു പോയിട്ട് രണ്ടു ദിവസം പിന്നിട്ടു. (Malappuram Business man Kidnapping case)
ഇയാൾ എവിടെയാണെന്ന് ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ബലമായി കാറിൽ പിടിച്ചു കയറ്റുന്ന സമയത്ത് ഇയാൾ എതിർക്കുന്നതും നിലവിളിക്കുന്നതും വ്യക്തമാകുന്ന രീതിയിലുള്ള സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇവർ തൃശൂർ സ്വദേശികളാണെന്ന് പൊലീസിന് വിവരം ലഭിച്ചു.