മലപ്പുറം : കുറ്റിപ്പുറത്ത് വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് വൻ അപകടം. കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് സംഭവം. (Malappuram bus accident)
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. വേഗതയിലെത്തിയ കാർ ഇടിച്ചാണ് 12 മണിയോടെ അപകടമുണ്ടായത്.
കുഴിയിലേക്കാണ് ബസ് മറിഞ്ഞത്. റോഡിൽ ഗതാഗത തടസം ഉണ്ടായിട്ടുണ്ട്. ബസ് റോഡിൽ നിന്നും ക്രെയിൻ ഉപയോഗിച്ച് മാറ്റി.