Malaparamba sex trafficking case: മലാപ്പറമ്പ് പെൺവാണിഭക്കേസ്; ഒ​ളി​വി​ലു​ള്ള പോ​ലീ​സു​കാ​ര്‍​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കും

Malaparamba sex trafficking case
Published on

കോഴിക്കോട്: മലാപ്പറമ്പിലെ അനാശ്യാസ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പോലീസുകാര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. പോലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ ഷൈജിത്ത്, കുന്ദമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് സ്ഥാപനത്തിന്റെ നടത്തിപ്പുകാരില്‍ ഒരാളായ അമനീഷ് കുമാര്‍ എന്നിവര്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്. ഈ മാസം ആദ്യമാണ് മലാപ്പറമ്പില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തത്. പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് സിറ്റി പോലീസിലെ രണ്ട് പോലീസുകാരും പ്രതിചേര്‍ക്കപ്പെട്ടത്.കേസില്‍ പ്രതിചേര്‍ത്തതോടെ ഇരുവരും ഒളിവിലാണ്. ഇവരുടെ മൊബൈല്‍ ഫോണ്‍ ഇന്നലെ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. സൈബര്‍ പോലീസിന്റെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com