
ഇടുക്കി: ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഭാഗമായി മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും(Malankara Dam). ഡാമിന്റെ 6 ഷട്ടറുകളാണ് ഉയർത്തുക.
ഇതിൽ 5 ഷട്ടറുകൾ 1.5 മീറ്റർ വീതവും ഒരു ഷട്ടർ 50 സെന്റീ മീറ്റർ വീതവുമാണ് ഉയർത്തുക. ജലനിരപ്പ് ക്രമീകരിക്കാനായില്ലെങ്കിൽ ഈ ഷട്ടറുകൾ 2 മീറ്റർ വരെ ഉയർത്തുമെന്നും അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.