മലമ്പുഴ POCSO കേസ് : വിവരം മറച്ചുവച്ച പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ; മാനേജരെ അയോഗ്യനാക്കും | POCSO

നടപടികൾ ഒരാഴ്ചയ്ക്കകം ആരംഭിക്കും
മലമ്പുഴ POCSO കേസ് : വിവരം മറച്ചുവച്ച പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ; മാനേജരെ അയോഗ്യനാക്കും | POCSO
Updated on

പാലക്കാട്: മലമ്പുഴയിൽ സ്കൂൾ വിദ്യാർത്ഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച വിവരം മറച്ചുവെച്ചതിന് പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. കുറ്റകൃത്യം യഥാസമയം പൊലീസിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്രതിയായ അധ്യാപകനെ സർവീസിൽ നിന്ന് പുറത്താക്കാൻ എ.ഇ.ഒ ശുപാർശ നൽകി. സംഭവത്തിൽ സ്കൂൾ മാനേജരെ അയോഗ്യനാക്കാനുള്ള നടപടികൾ ഒരാഴ്ചയ്ക്കകം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.(Malampuzha POCSO case, Principal suspended)

ഡിസംബർ 18-ന് വിദ്യാർത്ഥി സഹപാഠിയോട് പീഡന വിവരം വെളിപ്പെടുത്തുകയും സ്കൂൾ അധികൃതർ ഇതറിയുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങളോളം ഇത് പോലീസിനെയോ ചൈൽഡ് ലൈനെയോ അറിയിക്കാൻ തയ്യാറായില്ല.

അധ്യാപകനെതിരെ മാനേജ്‌മെന്റ് തലത്തിൽ നടപടിയെടുത്തെങ്കിലും നിയമപരമായ നടപടികൾ വൈകിപ്പിച്ചത് പ്രതിയെ സംരക്ഷിക്കാനാണെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് എത്തിയപ്പോഴാണ് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ പരാതി നൽകാൻ തയ്യാറായത്.

Related Stories

No stories found.
Times Kerala
timeskerala.com