മലബാര്‍ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ 'ഹംഗര്‍ഫ്രീവേള്‍ഡ്' പദ്ധതി എത്യോപ്യയിലേക്കും | Malabar Gold

ദുബായ് ഗോള്‍ഡ്‌സൂക്കിലെ മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ്ബില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് വൈസ്‌ചെയര്‍മാന്‍ അബ്ദുള്‍സലാം കെ.പി. ദുബായിലെ എത്യോപ്യന്‍ കോണ്‍സല്‍ ജനറല്‍ അസ്‌മെലാഷ്‌ബെക്കെലെയ്ക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് കൈമാറിയാണ് പ്രഖ്യാപനം നടത്തിയത്
Malabar gold
Published on

തൃശൂര്‍: ലോകത്തിലെ മുന്‍നിര ആഭരണശൃംഖലകളില്‍ ഒന്നായ മലബാര്‍ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അവരുടെ പ്രധാനപദ്ധതിയായ ഹംഗര്‍ഫ്രീവേള്‍ഡ് ക്യാമ്പയിന്‍ എത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നു. നിയമപരമായി ഇന്ത്യയില്‍ നിര്‍ബന്ധിതമാക്കിയ സി.എസ്.ആര്‍ വിഹിതത്തിന്റെ ഇരട്ടിയിലധികം തുക, അതായത് ലാഭത്തിന്റെ അഞ്ചുശതമാനം സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ മലബാര്‍കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ വ്യാപ്തിയുംആത്മാര്‍ത്ഥതയും പുനര്‍നിര്‍വചിക്കുകയാണ്. ഇന്ത്യയില്‍ വിജയം കണ്ട ഈ പദ്ധതിയെ, വിശപ്പിനും വിദ്യാഭ്യാസപരമായ അസമത്വത്തിനും എതിരായ ഒരു ആഗോള മുന്നേറ്റമാക്കി മാറ്റുകയാണ് അവര്‍. (Malabar Gold)

ദുബായ് ഗോള്‍ഡ്‌സൂക്കിലെ മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ്ബില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് വൈസ്‌ചെയര്‍മാന്‍ അബ്ദുള്‍സലാം കെ.പി. ദുബായിലെ എത്യോപ്യന്‍ കോണ്‍സല്‍ ജനറല്‍ അസ്‌മെലാഷ്‌ബെക്കെലെയ്ക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് കൈമാറിയാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജ്‌മെന്റ് ടീമിലെ മുതിര്‍ന്ന അംഗങ്ങള്‍ പങ്കെടുത്തു. നിലവില്‍ആഗോളതലത്തില്‍ 119ല്‍പരം ലൊക്കേഷനുകളില്‍ നിത്യേന 115,000പേര്‍ക്കുള്ള പോഷക സമൃദ്ധമായ ഭക്ഷണം നല്‍കിവരുന്നു. സാംബിയയിലെ 3 സ്‌കൂളുകളിലായി 2024മേയ്മാസം മുതല്‍ 900000 ഭക്ഷണപ്പൊതികള്‍വിതരണം ചെയ്തിട്ടുണ്ട്. ഇത ്ഫലം കണ്ടതിനെ തുടര്‍ന്ന് എത്യോപിയയിലേക്ക് കൂടി ഈ പദ്ധതിവ്യാപിപ്പിക്കുകയായിരുന്നു. എത്യോപ്യന്‍ ഗവണ്‍മെന്റുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതോടെ അടുത്തരണ്ട് വര്‍ഷത്തിനുള്ളില്‍ 864,000 ഡോളറിന്റെ നിക്ഷേപം നടത്താനാണ് ബ്രാന്‍ഡിന്റെ തീരുമാനം. ഇതിലൂടെ 2026 അവസാനമാകുമ്പോഴേക്കും 10,000 കുട്ടികള്‍ക്ക്പ്രതിദിനം പോഷക സമൃദ്ധമായഭക്ഷണം നല്‍കാനുംവിദ്യാഭ്യാസരംഗത്ത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും പദ്ധതിയുണ്ടെന്ന് മലബാര്‍ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ്പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com