തൃശ്ശൂര്‍: മാളയിൽ ആറ് വയസുകാരനെ ജിജോ എന്ന യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ കുളക്കരയിലേക്ക് കൂട്ടിക്കൊണ്ട് പോയത്. (Mala murder case)
പ്രകൃതി വിരുദ്ധ പീഡനം നടത്താൻ ശ്രമിച്ച ശേഷം പ്രതി കുട്ടിയെ കുളത്തിലേക്ക് തള്ളിയിട്ടു. ആറ് വയസുകാരൻ മൂന്ന് തവണ കരയ്ക്ക് കയറാൻ ശ്രമിച്ചെങ്കിലും പ്രതി വീണ്ടും കുളത്തിലേക്ക് തള്ളിയിട്ടു. നിർദാക്ഷിണ്യം വായ പൊത്തിപ്പിടിച്ചാണ് ഇയാൾ കുട്ടിയെ കുളത്തിൻ്റെ ആഴങ്ങളിലേക്ക് തള്ളിയത്.
പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം കുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കും. കുട്ടി ജിജോയുടെ പിറകെ നടന്നു പോകുന്ന സി സി ടി വി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.
പ്രതി ജിജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇയാളെ വൈകുന്നേരം കോടതിയിൽ ഹാജരാക്കാനാണ് സാധ്യത. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടക്കുന്നത്. യു കെ ജി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ചത് അയൽവാസിയായ ജിജോ ആണ്. ഈ വിവരം അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് ഇയാൾ കൊലപാതകം നടത്തിയത്.