മകരവിളക്ക്; ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ചു

മകരവിളക്ക്; ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ചു
Updated on

പത്തനംതിട്ട: മകരവിളക്കിന് തിരക്ക് നിയന്ത്രിക്കുന്നതിനോട്‌ അനുബന്ധിച്ച് ശബരിമലയിൽ സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തി ദേവസ്വം ബോർഡ്. മകരവിളക്ക് ദിവസമായ ജനുവരി പതിനാലിനും തലേദിവസവും സ്പോട്ട് ബുക്കിങ് ചെയ്യുന്നവരുടെ എണ്ണം ദേവസ്വം ബോർഡ് കുറച്ചു. പതിമൂന്നാം തീയതി 5000 പേർക്കും പതിനാലിന് 1000 പേർക്കും മാത്രമായിരിക്കും സ്പോട്ട് ബുക്കിങിന് അവസരം കിട്ടുക.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്തർ പത്താം തീയതി മുതൽ തന്നെ സന്നിധാനത്ത് തുടരുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ദേവസ്വം ബോർഡിന്‍റെ ആലോചന. ഇക്കാര്യത്തിൽ നാളെ അന്തിമ തീരുമാനമെടുക്കും. ജനുവരി 12 മുതൽ വെർച്വൽ ക്യൂ വഴി ദർശനം നടത്താവുന്നവരുടെ എണ്ണം നേരത്തെ തന്നെ പരിമിതപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ സ്പോട്ട് ബുക്കിങും കുത്തനെ കുറയ്ക്കാനുള്ള തീരുമാനവുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട് പോകുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com