മലപ്പുറം : കാളികാവിൽ ഒരു ദിവസം കൊണ്ട് ജനവാസമേഖലയിൽ ഇറങ്ങിയ 36 കാട്ടുപന്നികളെയാണ് വെടിവച്ച് കൊന്നത്. ബുധനാഴ്ച രാത്രിയിൽ നടത്തിയ തിരച്ചിലിലാണ് സംഭവം. (Major wild boar hunt in Kalikavu)
ഇത് ജില്ലയിൽ ഒരു ദിവസം നടത്തിയ ഏറ്റവും വലിയ പന്നിവേട്ടയാണ്. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലായി തിരച്ചിൽ നടത്തിയത് മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരണക്യാമ്പെയിനിൻ്റെ ഭാഗമായി ലഭിച്ചിട്ടുള്ള പരാതികൾ പരിഗണിച്ചാണ്.
വ്യാപക കൃഷിനാശം ഉണ്ടായതിനെത്തുടർന്നാണിത്. പന്നിവേട്ട നടത്തിയത് ഡിഎഫ്ഒയുടെ എം പാനൽ പട്ടികയിൽ ഉൾപ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുമുള്ള വിദഗ്ധ ഷൂട്ടർമാരുടെ നേതൃത്വത്തിലുമാണ്.