തിരുവനന്തപുരം : ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ജില്ലാ പോലീസ് മേധാവിമാരെ ഉൾപ്പെടെ മാറ്റി. പത്തനംതിട്ട, കൊല്ലം റൂറൽ, ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ 11 ഐപിഎസ് ഓഫീസർമാർക്ക് സ്ഥലംമാറ്റം.
കൊല്ലം റൂറൽ പോലീസ് മേധാവിയായി നിലവിലെ ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിനെ നിയമിച്ചു. കൊല്ലം റൂററിൽ നിന്ന് സാബു മാത്യുവിനെ ഇടുക്കിയിലേക്കും നിയമിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിനെ മാറ്റി പോലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു. ആർ. ആനന്ദ് ആണ് പുതിയ പത്തനംതിട്ട എസ്പി.
റെയിൽവേ പൊലീസ് സൂപ്രണ്ട് ഡോ. അരുൾ ആർ ബി കൃഷ്ണയെ വിഐപി സെക്യൂരിറ്റി ഡിസി പിയായി മാറ്റി നിയമിച്ചു. വിജിലൻസ് എറണാകുളം റേഞ്ച് എസ് പി എസ് ശശിധരനെ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറായും പിടിസി പ്രിൻസിപ്പൽ രമേഷ് കുമാറിനെ വിജിലൻസ് എറണാകുളം റേഞ്ച് എസ്പിയായും നിയമിച്ചു.