തിരുവനന്തപുരം: സംസ്ഥാന ഐപിഎസിൽ വീണ്ടും അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിൽ നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു. നിധിൻ അഗർവാളാണ് പുതിയ ഫയർഫോഴ്സ് മേധാവി.
വിവിധ പരാതികൾ ഉയർന്ന സാഹചര്യത്തിൽ എഐജി വി.ജി.വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും ഐടി വിഭാഗത്തിലേക്ക് മാറ്റി. എസ്പി സുജിത് ദാസിനെ ഐടി വിഭാഗത്തിൽ നിന്ന് എഐജി (പ്രൊക്യുയര്‍മെന്റ്) ആയി നിയമിച്ചു.
അഡി.എക്സൈസ് കമ്മിഷണർ കെ.എസ്.ഗോപകുമാറിനെ ക്രമസമാധാന ചുമതലയുള്ള എഐജിയായി നിയമിച്ചു. കെ.എൽ.ജോൺകുട്ടിയെ ക്രൈംബ്രഞ്ച് എസ്പിയായി നിയമിച്ചു.തിരുവനന്തപുരം സിറ്റി ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖിനെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായും നിയമിച്ചു.