
കോഴിക്കോട്: മാവൂരിൽ ഇരുചക്ര വാഹന ഷോറൂമിൽ വൻ തീപിടിത്തമുണ്ടായി(fire). ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. മാവൂര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള കെ.എം.എച്ച് മോട്ടോഴ്സ് എന്ന സ്ഥാപനത്തിൽ നിന്നും തീയും പുകയും ഉയരുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് അഗ്നിബാധ ഉണ്ടായ കാര്യം പുറത്തറിഞ്ഞത്.
ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നി രക്ഷാസേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോറൂമിനകത്തുണ്ടായിരുന്ന മുഴുവൻ വാഹനങ്ങളും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം.