പാലക്കാട്ട് ഫർണിച്ചർ കടയിൽ വൻ തീപ്പിടിത്തം

പാലക്കാട്ട് ഫർണിച്ചർ കടയിൽ വൻ തീപ്പിടിത്തം
Published on

പാലക്കാട്: കല്ലടിക്കോട് മാപ്പിള സ്‌കൂൾ ജംങ്ഷനിലെ ഫർണിച്ചർ കടയിൽ വൻ തീപിടിത്തമുണ്ടായി. പാലക്കാട് – കോഴിക്കോട് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന റിറ്റ്‌സി ഫർണിച്ചർ ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30-ഓടെയായിരുന്നു അപകടം. അഗ്നിരക്ഷാസേന തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. ആളപായമില്ലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com