ഉമയനല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം | Fire

അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി
ഉമയനല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം | Fire
Updated on

കൊല്ലം: ഉമയനല്ലൂർ ജംക്‌ഷനു സമീപം വാടകവീട്ടിൽ പ്രവർത്തിക്കുന്ന നെയിം പ്ലേറ്റ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം. കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളിലേക്ക് തീ പടർന്നുവെങ്കിലും അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ വലിയൊരു പൊട്ടിത്തെറിയും അപകടവും ഒഴിവാക്കി.(Major fire breaks out at name plate manufacturing unit in Umayanalloor)

ഉമയനല്ലൂർ സ്വദേശി നിസാറിന്റെ ഉടമസ്ഥതയിലുള്ള വീട് ഷെമീർ എന്നയാൾ വാടകയ്‌ക്കെടുത്ത് നെയിം ബോർഡ് നിർമ്മാണ യൂണിറ്റ് നടത്തിവരികയായിരുന്നു. താഴത്തെ നിലയിൽ മെഷീനുകളും മുകൾ നിലയിൽ ഉൽപ്പന്നങ്ങളുടെ അവശിഷ്ടങ്ങളുമാണ് സൂക്ഷിച്ചിരുന്നത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് മുകൾ നിലയിൽ തീ പടർന്നത്. യൂണിറ്റിലെ തൊഴിലാളികൾ പുറത്തുപോയ സമയത്തായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീ പടർന്നതോടെ പ്രദേശമാകെ കനത്ത പുകയും പ്ലാസ്റ്റിക് കത്തിയ ഗന്ധവും പടർന്നത് ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കി. വിവരമറിഞ്ഞ് കടപ്പാക്കടയിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി. മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകളിൽ ഒന്ന് പൊട്ടിത്തെറിക്കാറായ നിലയിലായിരുന്നു. അഗ്നിരക്ഷാ സേന ഉടൻ തന്നെ ഇത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.

Related Stories

No stories found.
Times Kerala
timeskerala.com