കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സിമൻ്റ് ലോറി റോഡ് ഇടിഞ്ഞതിനെ തുടർന്ന് സമീപത്തെ വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ഫറോക്ക് നഗരസഭ ചെയർമാൻ എം.സി. അബ്ദുൾ റസാഖിൻ്റെ വീടിന് മുകളിലേക്കാണ് ലോറി തലകീഴായി മറിഞ്ഞത്.(Major accident in Kozhikode, Road collapses, cement lorry overturns on top of house)
ലോറി മറിഞ്ഞതിനെ തുടർന്ന് വീടിന് കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വീടിൻ്റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. വീടിൻ്റെ മുറ്റത്തുണ്ടായിരുന്ന ബൈക്കും ലോറിക്കടിയിൽ പെട്ടു.
അപകടസമയത്ത് ഈ ഭാഗത്ത് ആളില്ലാതിരുന്നത് കൊണ്ട് വലിയൊരു ദുരന്തമാണ് ഒഴിവായത്. ലോറി ഡ്രൈവർക്ക് ചെറിയ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.
അപകടത്തിന് കാരണം അനധികൃതമായി വാഹനം പാർക്ക് ചെയ്തതാണ് എന്നാണ് പ്രദേശവാസികളിൽ ചിലർ ആരോപിക്കുന്നത്. അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.