

കൊച്ചി: ഇടപ്പള്ളിയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശികളായ ഹരുൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 3.30-ഓടെയാണ് അപകടം നടന്നത്.ഇടപ്പള്ളി ബാങ്ക് ജങ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്.ഇവർ സഞ്ചരിച്ച കാർ മെട്രോ പില്ലറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. കാറിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.
അപകടത്തിൽപ്പെട്ട മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്.സംഭവത്തിൽ എളമക്കര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.