മാവേലിക്കര – ചെങ്ങന്നൂർ സെക്ഷനിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗത നിയന്ത്രണം | Train

സമയം ഉറപ്പാക്കിയ ശേഷം മാത്രം യാത്ര പുറപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Maintenance on Mavelikkara – Chengannur section, Train traffic restricted
Published on

തിരുവനന്തപുരം: മാവേലിക്കര – ചെങ്ങന്നൂർ സെക്‌ഷനിലെ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെയും (ശനി, നവംബർ 22) മറ്റന്നാളും (ഞായർ, നവംബർ 23) ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. നാളെ (നവംബർ 22) പുറപ്പെടേണ്ട കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ് റദ്ദാക്കി.(Maintenance on Mavelikkara – Chengannur section, Train traffic restricted)

മധുര – ഗുരുവായൂർ എക്‌സ്‌പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

ഞായറാഴ്‌ച (നവംബർ 23) പുറപ്പെടേണ്ട ഗുരുവായൂർ – മധുര എക്‌സ്‌പ്രസ് കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക. തിരുവനന്തപുരം സെൻട്രൽ – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ് ആലപ്പുഴ വഴി തിരിച്ചുവിടും. ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.

ആലപ്പുഴ വഴി തിരിച്ചുവിടുന്ന മറ്റ് ട്രെയിനുകൾ:

തിരുവനന്തപുരം നോർത്ത്‌ – ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്.

തിരുവനന്തപുരം നോർത്ത്‌ – ലോക്‌മാന്യ തിലക്‌ ടെർമിനസ്‌ പ്രതിവാര സ്‌പെഷ്യൽ.

തിരുവനന്തപുരം നോർത്ത്‌ – എസ്‌.എം.വി.ടി. ബംഗളൂരു ഹംസഫർ എക്‌സ്‌പ്രസ്.

ഞായറാഴ്‌ച പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ – എറണാകുളം വഞ്ചിനാട്‌ എക്‌സ്‌പ്രസ്, കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ മെമു എന്നിവ അര മണിക്കൂർ വൈകിയോടും. മറ്റ് നിരവധി ട്രെയിനുകളെയും ഗതാഗത നിയന്ത്രണം ബാധിക്കാൻ സാധ്യതയുള്ളതിനാൽ, യാത്രക്കാർ റെയിൽ വൺ ആപ്പിൽ സമയം ഉറപ്പാക്കിയ ശേഷം മാത്രം യാത്ര പുറപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com