കൊള്ള പലിശക്കാരുടെ ഭീഷണി മൂലം ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയ സംഭവം : മുഖ്യപ്രതി മുംബൈയിൽ പിടിയിൽ | Suicide

പോലീസ് വിശദമായ അന്വേഷണം നടത്തും.
കൊള്ള പലിശക്കാരുടെ ഭീഷണി മൂലം ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയ സംഭവം : മുഖ്യപ്രതി മുംബൈയിൽ പിടിയിൽ | Suicide
Published on

തൃശൂർ: ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. നെന്മിനി സ്വദേശിയായ പ്രിഗിലേഷിനെയാണ് ഒളിവിൽ കഴിയുന്നതിനിടെ മുംബൈയിൽ നിന്ന് ഗുരുവായൂർ പോലീസ് പിടികൂടിയത്.(Main accused in Guruvayur businessman suicide case arrested in Mumbai)

ഒക്ടോബർ 10-ന് ജീവനൊടുക്കിയ ഗുരുവായൂർ സ്വദേശി മുസ്തഫയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രധാനമായും പ്രിഗിലേഷിന്റെ പേര് പരാമർശിച്ചിരുന്നു. 20% നിരക്കിൽ കൊള്ളപ്പലിശ വാഗ്ദാനം ചെയ്താണ് ഇയാൾ പണം പലിശയ്ക്ക് നൽകിയിരുന്നത്.

6 ലക്ഷം രൂപ പലിശയ്ക്ക് എടുത്ത മുസ്തഫ, 40 ലക്ഷത്തിലധികം രൂപ അടച്ചിട്ടും പലിശക്കാർ ഭീഷണി തുടരുകയായിരുന്നു. നിസ്സാര തുകയുടെ പേരിൽ മുസ്തഫയുടെ സ്വന്തം സ്ഥലമടക്കം ഇയാൾ എഴുതി വാങ്ങുകയും, ലക്ഷക്കണക്കിന് രൂപ പലിശയായി നൽകിയിട്ടും കണക്കിൽപ്പെടുത്താതെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിദഗ്ദ്ധമായ പരിശോധനയിലാണ് പ്രിഗിലേഷ് മുംബൈയിൽ നിന്ന് പിടിയിലായത്, ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്.

പ്രിഗിലേഷിനെ മുംബൈയിൽ നിന്ന് ഗുരുവായൂരിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രിഗിലേഷിന്റെ വീടിന്റെ പൂട്ടുപൊളിച്ച് പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് രണ്ട് കാറുകളും നിരവധി മുദ്രപത്രങ്ങളും ആധാരങ്ങളും പിടിച്ചെടുത്തു. പണം പലിശയ്ക്ക് നൽകിയ ദിവേകിന്റെ വീട്ടിൽ നിന്ന് മറ്റ് വ്യക്തികളുടെ ആർ.സി. ബുക്കുകളും സാമ്പത്തിക രേഖകളും കണ്ടെത്തി. ഈ പലിശ ഇടപാടുകളുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തും.

Related Stories

No stories found.
Times Kerala
timeskerala.com