തിരുവനന്തപുരം : വിഴിഞ്ഞത്തിന് ഓട്ടോ ഡ്രൈവറെ കുത്തിയ സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി ജഗൻ എന്ന് വിളിക്കുന്ന അഹിരാജ് (28) ആണ് അറസ്റ്റിലായത്.
കേസിൽ രണ്ടാം പ്രതി കോട്ടപ്പുറം തുലവിള പള്ളിക്കിണറിനു താഴെ മൂവ്മെന്റ് വിജയനെ നേരത്തെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഓട്ടോ ഡ്രൈവർ ദിലീപിനാണ് കുത്തേറ്റത്.
വിഴിഞ്ഞം കരയടിവിള ഭാഗത്ത് ഓഗസ്റ്റ് 12 ന് രാത്രിയായിരുന്നു സംഭവം.അതുവഴി വന്ന ഓട്ടോ ഡ്രൈവർ ദിലീപിനെ ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ണിലടിച്ചെന്ന് പറഞ്ഞാണ് അക്രമികൾ കുത്തിയത്.
പ്രതികൾ സ്ഥലത്തിരുന്ന് ലഹരി ഉപയോഗിക്കുന്നത് ദിലീപ് കണ്ടിരുന്നു. ഹെഡ് ലൈറ്റ് വെളിച്ചം കണ്ണിലടിച്ചതും ഇവിടിരുന്ന് ലഹരി വസ്തുക്കൾ ഉപയോഗിച്ചത് വിലക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്.കുത്തേറ്റ ദിലീപ് ചികിത്സയിലാണ്.