മഹീന്ദ്ര XUV700 ഇൻഫോടെയ്ൻമെന്റിലെ തകരാറുകളിൽ വലഞ്ഞ് ഉടമകൾ; സർവീസ് സെന്ററുകളെ സമീപിച്ചിട്ടും രക്ഷയില്ല

Mahindra  XUV700
Published on

മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ XUV700 ന്റെ നിരന്തരമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലെ തകരാറിനാൽ വലഞ്ഞ് ഉടമകൾ. ജിപിഎസിലെ തകരാർ മുതൽ കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ വരെ വാഹനത്തിന്റെ വിശ്വാസ്യതയെയും ഉപഭോക്തൃ സംതൃപ്തിയിലും ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഉടമകളെ ഏറ്റവും കൂടുതൽ ആശങ്കയിൽ ആഴ്ത്തിയത് 2024 ൽ പുറത്തിറങ്ങിയ മഹീന്ദ്ര XUV700 ന്റെ സ്‌പീക്കറുടെ കാര്യക്ഷമമല്ലാത്ത പ്രകടനമാണ്.

6-സ്പീക്കർ പ്രീമിയം ഓഡിയോ സജ്ജീകരണവും അതുപോലുള്ള ആദ്യത്തെ AI- കണക്റ്റഡ് കാർ ടെക്നോളജിയുമായ അഡ്രിനോഎക്സ്, മഹീന്ദ്ര XUV 700 അതിന്റെ ലോഞ്ചിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ യാഥാർത്ഥ്യം ഞെട്ടിപ്പിക്കുന്നതാണ്, കാർ വാങ്ങി ചുരുങ്ങിയ ദിവസങ്ങൾക്ക് ഉള്ളിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സംബന്ധമായ തകരാറിൽ വലഞ്ഞിരിക്കുകയാണ് കാറുടമകൾ.

ഫോൺ കാറുമായി കണക്ട് ചെയ്ത് നിമിഷ നേരത്തിനുള്ളിൽ ബ്ലൂടൂത്ത് ഡിസകണക്ട് ആകുന്നു. പലയാവർത്തി ശ്രമിച്ചാലും നിരാശ മാത്രമാണ് ഫലം. ഇനി ഫോൺ കണക്ടാണ് എങ്കിൽ പോലും സാങ്കേതിക തകരാർ തുടർകഥയാണ്. ബ്ലൂടൂത്ത് കണക്ട് ചെയ്താലും ഓഡിയോ തകരാർ ഗുരുതരമാണ്. സ്‌പോട്ടിഫൈ ബ്ലൂടൂത്തുമായി ബന്ധിപ്പിക്കുമ്പോൾ പാട്ടുകൾ കേൾക്കുന്നതിൽ തടസങ്ങൾ പതിവായി അനുഭവപ്പെടുന്നുണ്ടെന്നും ഇത് ഉപയോക്താക്കൾക്ക് അസൗകര്യമുണ്ടാക്കുന്നുണ്ടെന്നും കാർ ഉടമകൾ പറയുന്നു. ജിപിഎസ് സ്ഥാനനിർണ്ണയത്തിലും തടസങ്ങൾ നേരിടുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. കാറിന്റെ സഞ്ചാര പാതയിലെ ജിപിഎസ് ലൊക്കേഷനല്ല പലപ്പോഴും കാണിക്കുന്നത്. ഇത് യാത്ര ക്ലേശങ്ങൾ സൃഷ്ടിക്കുന്നു.

നിരന്തരമുള്ള കാറിന്റെ സാങ്കേതിക തകരാറുകൾ കാട്ടി സർവീസ് സെന്ററുകളെ സമീപിച്ചിട്ടും നിലവിൽ നേരിടുന്ന തടസങ്ങളോ തകരാറുകളോ പരിഹരിക്കുവാൻ അവരാൽ സാധിച്ചിട്ടില്ല എന്നാണ് കാറുടമകൾ പറയുന്നത്. കാറിന്റെ ഇൻഫോടെയ്ൻമെന്റിലെ സാങ്കേതിക തകരാറുകൾ ഗുരുതരമാണ്. തുടെരയുള്ള ഇത്തരം സാങ്കേതിക തടസങ്ങൾ ഉപഭോക്തൃ സംതൃപ്തിയിൽ വിള്ളലുകൾ സൃഷ്ടിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com