
കൊച്ചി: പുത്തന്‍ പുതിയ രൂപകല്‍പനയുമായി മഹീന്ദ്ര ബൊലീറയുടെ പുതിയ ടോപ് എന്‍ഡ് വേരിയന്‍റുകള്‍ അവതരിപ്പിച്ചു. 7.99 ലക്ഷം രൂപ മുതല്‍ 9.69 ലക്ഷം രൂപ വരെയുള്ള എക്സ് ഷോറൂം വിലയുമായാണ് പുതിയ ബൊലീറോ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ ബൊലീറോ നിയോ 8.49 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലും അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ ഗ്രില്ലും ഫ്രണ്ട് ഫോഗ് ലാമ്പുകളും, ഡയമണ്ട് കട്ട് ആര്‍ 15 അലോയ് വീലുകള്‍, ആകര്‍ഷകമായ പുതിയ സ്റ്റെല്‍ത്ത് ബ്ലാക്ക് നിറം തെരഞ്ഞെടുക്കാനുള്ള അവസരം എന്നിവയും പുതിയ ബൊലീറോയിലുണ്ട്. അപ്പോള്‍സ്റ്ററിയിലും സീറ്റിങിലുമുള്ള പുതുമകള്‍, പുതിയ 17.8 സെന്‍റീ മീറ്റര്‍ ടച്ച് സ്ക്രീന്‍ ഇന്‍ഫോടൈന്‍മെന്‍റ് സംവിധാനം, സ്റ്റിയറിങിലെ ഓഡിയോ കണ്‍ട്രോള്‍ സംവിധാനം, പുതിയ റൈഡ്ഫ്ളോ ടെക് എന്നിവയും പുതിയ ആകര്‍ഷണങ്ങളാണ്.
പുതിയ ബൊലീറോ നിയോയില്‍ സ്ലീക് ആയ പുതിയ ഗ്രില്ലും ഡാര്‍ക് മെറ്റാലിക് ഗ്രേ ആര്‍ 16 അലോയ് വീലുകളും പുതിയ കളര്‍ തെരഞ്ഞെടുപ്പുകളുമുണ്ട്. ജീന്‍സ് ബ്ലൂ, കോണ്‍ക്രീറ്റ് ഗ്രേ എന്നിവയാണ് ഇരട്ട ടോണ്‍ തെരഞ്ഞെടുപ്പുകള്‍ക്ക് അവസരം നല്‍കി അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍റീരിയര്‍ പ്രമേയത്തിലും പുതിയ രണ്ടു തെരഞ്ഞെടുപ്പുകള്‍ സാധ്യമാണ്. സീറ്റുകള്‍, അപ്പോള്‍സ്റ്ററി എന്നിവയിലും പുത്തന്‍ അവതരണങ്ങളുണ്ട്. 22.8 സെന്‍റീമീറ്റര്‍ ടച്ച് സ്ക്രീന്‍ ഇന്‍ഫോടൈന്‍മെന്‍റ് സംവിധാനമാണ് ഇതിനുള്ളത്.
വൈവിധ്യമാര്‍ന്നതും 25 വര്‍ഷത്തെ പാരമ്പര്യമുള്ളതും 16 ലക്ഷത്തിലേറെ സംതൃപ്ത ഉപഭോക്താക്കളുള്ളതുമായ ഈ എസ്യുവി പുത്തന്‍ സവിശേഷതകളുമായി അതുല്യമായ മൂല്യവും സൗകര്യങ്ങളുമാണ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
കാലത്തിന്‍റെ പരീക്ഷണങ്ങള്‍ വിജയിച്ചാണ് ബൊലീറോ ഇവിടെ നില്‍ക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ നളിനീകാന്ത് ഗൊല്ലാഗുന്ദ പറഞ്ഞു. ഈ പാരമ്പര്യത്തില്‍ അധിഷ്ഠിതമായി അവതരിപ്പിക്കുന്ന പുത്തന്‍ പുതിയ ബൊലീറോ അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന പുതിയ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് അനുയോജ്യമായിരിക്കുമെന്നും നളിനീകാന്ത് ചൂണ്ടിക്കാട്ടി.