Mahindra Furio 8 : ഉയര്‍ന്ന മൈലേജും ലാഭവും വാഗ്ദാനം ചെയ്ത് മഹീന്ദ്ര ഫ്യൂരിയോ 8 പുറത്തിറക്കി

Mahindra Furio 8
Updated on

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്രാസ് ട്രക്ക് ആന്‍ഡ് ബസ് ബിസിനസ് (എംടിബി), എല്‍സിവി വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന മൈലേജും ലാഭവും ഉറപ്പുനല്‍കി പുതിയ മഹീന്ദ്ര ഫ്യൂരിയോ 8 വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവും ഉയര്‍ന്ന മൈലേജ് നേടൂ, ഇല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കൂ എന്ന മഹീന്ദ്രയുടെ അതുല്യ ഗ്യാരന്‍റിയോടെയാണ് ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ ട്രക്കുകളുടെ ആധുനിക ശ്രേണിയായ മഹീന്ദ്ര ഫ്യൂരിയോ 8 എത്തുന്നത്. മഹാരാഷ്ട്രയിലെ ചക്കാനിലുള്ള മഹീന്ദ്രയുടെ ലോകോത്തര പ്ലാന്‍റിലാണ് നിര്‍മാണം. എല്‍സിവി വിഭാഗത്തിലെ വൈവിധ്യമാര്‍ന്ന ബിസിനസ് ആവശ്യകതകള്‍ നിറവേറ്റുന്ന തരത്തില്‍ 4-ടയര്‍ കാര്‍ഗോ, 6-ടയര്‍ കാര്‍ഗോ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് മഹീന്ദ്ര ഫ്യൂരിയോ 8 വരുന്നത്. മികച്ച ഇന്‍ക്ലാസ് മൈലേജ്, ഉയര്‍ന്ന പേലോഡ് ശേഷി, സുഖമമായ റൈഡിനും സുരക്ഷക്കുമായി അത്യാധുനിക ക്യാബിന്‍ എന്നിവയും ഫ്യൂരിയോ 8 വാഗ്ദാനം ചെയ്യുന്നു.

6 ടയറുകളില്‍ 22 അടി ലോഡ് ബോഡിയും, 4 ടയറുകളില്‍ 20 അടി ലോഡ് ബോഡിയും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ എല്‍സിവി കൂടിയാണിത്. കൂടുതല്‍ ലോഡ് വഹിക്കാന്‍ മഹീന്ദ്ര ഫ്യൂരിയോ 8ന് ഏഴടി വീതിയുള്ള ലോഡിങ് ഏരിയയും ഉണ്ട്. ഇരട്ട സര്‍വീസ് ഗ്യാരണ്ടിയാണ് മറ്റൊരു സവിശേഷത. 400ലധികം ടച്ച്പോയിന്‍റുകളിലൂടെ പുതിയ ട്രക്ക് നിരയുടെ സര്‍വീസ് ലഭ്യമാവും. ലൊക്കേഷന്‍ ട്രാക്കിങ്, ജിയോ ഫെന്‍സിങ്, ഫുറ്റ് ഡാഷ്ബോര്‍ഡുകള്‍ തുടങ്ങിയവ സാധ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും നൂതന ടെലിമാറ്റിക്സ് സാങ്കേതികവിദ്യയായ മഹീന്ദ്ര ഐമാക്സും ഫ്യൂരിയോ 8ല്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ സാഹചര്യങ്ങളിലും മികച്ച മൈലേജ് ഉറപ്പാക്കുന്ന ഡ്യുവല്‍ മോഡ് ഫ്യൂവല്‍സ്മാര്‍ട്ട് സാങ്കേതികവിദ്യയുള്ള മഹീന്ദ്രയുടെ പ്രശസ്തമായ എംഡിഐ ടെക് എഞ്ചിനാണ് മഹീന്ദ്ര ഫ്യൂരിയോ 8 എല്‍സിവികള്‍ക്ക് കരുത്ത് പകരുന്നത്.

പുതിയ ട്രക്ക് നിര മികവിന്‍റെയും ഉപഭോക്തൃ കേന്ദ്രീകൃതതയുടെയും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുമ്പോള്‍ തന്നെ, എല്‍സിവി സെഗ്മെന്‍റിനോടുള്ള ഞങ്ങളുടെ ഗൗരവമായ പ്രതിബദ്ധതയും, ഞങ്ങളുടെ ഉല്‍പ്പന്നങ്ങളിലുള്ള ആത്മവിശ്വാസവും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവും ട്രക്ക്സ്, ബസസ്, സിഇ, എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ് പ്രസിഡന്‍റുമായ വിനോദ് സഹായ് പറഞ്ഞു. ഈ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭം നേടാന്‍ ഞങ്ങളുടെ ഉപഭോക്താക്കളെ ഫ്യൂരിയോ 8 സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലാഭം, മനസമാധാനം, ഉയര്‍ന്ന ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനായി ഉയര്‍ന്ന വരുമാനം, കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ്, കുറഞ്ഞ അറ്റകുറ്റപ്പണി, സമാനതകളില്ലാത്ത സുരക്ഷ, സുഖം, സൗകര്യം എന്നിവ നല്‍കുന്നതിനാണ് മഹീന്ദ്ര ഫ്യൂരിയോ 8 രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് എംടിബി ആന്‍ഡ് സിഇ ബിസിനസ് ഹെഡ് ഡോ.വെങ്കട്ട് ശ്രീനിവാസ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com