
കൊച്ചി: ഇന്ത്യയിലെ പ്രമുഖ എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്കോര്‍പിയോ-എന്‍ മോഡലില്‍ ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (അഡാസ്) അവതരിപ്പിച്ചു. കൂടാതെ പ്രീമിയം ഇസഡ്8 ശ്രേണിയെ കൂടുതല്‍ ആകര്‍ഷകവും എളുപ്പത്തില്‍ ലഭ്യവുമാക്കുന്നതിന് പുതിയ ഇസഡ്8ടി വകഭേദവും കമ്പനി അവതരിപ്പിച്ചു. ഈ സുപ്രധാന നേട്ടത്തോടൊപ്പം 2.5 ലക്ഷത്തിലധികം സന്തുഷ്ട ഉപഭോക്താക്കളുമായി മഹീന്ദ്ര സ്കോര്‍പിയോ-എന്‍-ന്‍റെ വിജയകരമായ മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി.
സുരക്ഷയിലും സാങ്കേതികവിദ്യയിലും പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നതാണ് ലെവല്‍ 2 അഡാസ്. ഫോര്‍വേഡ് കൊളിഷന്‍ വോണിംഗ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ വിത്ത് സ്റ്റോപ്പ് & ഗോ, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വോണിംഗ്, ട്രാഫിക് സൈന്‍ റെക്കഗ്നിഷന്‍, ഹൈ ബീം അസിസ്റ്റ് തുടങ്ങിയപ്രധാന സവിശേഷതകള്‍. സ്കോര്‍പിയോ-എന്‍-ന്‍റെ സാങ്കേതികവിദ്യയുടെയും സുരക്ഷാ നിലവാരത്തിന്‍റെയും അടിസ്ഥാനത്തില്‍ മഹീന്ദ്ര പ്രീമിയം ഇസഡ്8എല്‍ വേരിയന്‍റില്‍ ലെവല്‍ 2 അഡാസ് (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) അവതരിപ്പിച്ചു.
സ്കോര്‍പിയോ-എന്‍ അഡാസില്‍ സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ഫ്രണ്ട് വെഹിക്കിള്‍ സ്റ്റാര്‍ട്ട് അലര്‍ട്ട് പോലുള്ള വിപുലമായ സവിശേഷ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മഹീന്ദ്രയുടെ ഐസിഇ എസ്യുവികളില്‍ ആദ്യമാണ് അവതരിപ്പിക്കുന്നത്. സ്പീഡ് ലിമിറ്റ് അസിസ്റ്റ് ഓരോ റോഡിലെയും വേഗത പരിധിക്ക് അനുസരിച്ച് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ മോഡില്‍ ഒരു ബട്ടണ്‍ അമര്‍ത്തുന്നതിലൂടെ വേഗത പരിധിക്ക് അനുസരിച്ച് ക്രൂയിസ് വേഗത ക്രമീകരിക്കാന്‍ ഇത് സഹായിക്കുന്നു.
ഫ്രണ്ട് വെഹിക്കിള്‍ സ്റ്റാര്‍ട്ട് അലര്‍ട്ട് മുന്നിലുള്ള വാഹനം നീങ്ങാന്‍ തുടങ്ങുമ്പോള്‍ ദൃശ്യങ്ങളിലൂടടെയും ശബ്ദത്തിലൂടെയും ഹാപ്റ്റിക് ഫീഡ്ബാക്കിലൂടെയും ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ട്രാഫിക്കിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നു. തിരക്കേറിയ നഗര ഗതാഗതത്തില്‍ ഇത് കൂടുതല്‍ ശ്രദ്ധയും സുരക്ഷയും ഉറപ്പാക്കുന്നു. ഇവയെല്ലാം ചേര്‍ന്ന് സ്കോര്‍പിയോ-എന്‍-ന് ലഭിച്ച ജിഎന്‍സിഎപി-ന്‍റെ 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗിന് അനുയോജ്യമായ മികവുറ്റ സുരക്ഷാ നിലവാരം ശക്തിപ്പെടുത്തുന്നു.
ഇസഡ്8, ഇസഡ്8എല്‍ വേരിയന്‍റുകള്‍ക്കിടയില്‍ പുതുതായി അവതരിപ്പിച്ച ഇസഡ്8ടി വേരിയന്‍റ് സ്കോര്‍പിയോ-എന്‍ ന്‍റെ പ്രീമിയം ഇസഡ്8 ശ്രേണിക്ക് കൂടുതല്‍ കരുത്ത് പകരുന്നു. ആര്‍18 ഡയമണ്ട്-കട്ട് അലോയ് വീലുകള്‍, 12-സ്പീക്കര്‍ സോണി ബ്രാന്‍ഡഡ് ഓഡിയോ സിസ്റ്റം, ഫ്രണ്ട് ക്യാമറ, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, 6-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് (ഇപിബി), വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നിവയുള്‍പ്പെടെയുള്ള ആകര്‍ഷകമായ പ്രീമിയം ഫീച്ചറുകള്‍ ഇസഡ്8ടിയിലുണ്ട്. പ്രകടനത്തിലോ, സൗകര്യത്തിലോ, ശൈലിയിലോ വിട്ടുവീഴ്ച ചെയ്യാതെ മികച്ച മൂല്യം നല്‍കിക്കൊണ്ട്, ഗുണമേന്മയ്ക്ക് മുന്‍തൂക്കംനല്‍കുന്ന ഉപഭോക്താക്കള്‍ക്കായി മഹീന്ദ്രയുടെ പ്രതിബദ്ധതയാണ് ഇസഡ്8ടി വേരിയന്‍റ്.
വേരിയന്‍റ് തിരിച്ചുള്ള വിലകള്‍ - എല്ലാം എക്സ്ഷോറൂം വിലകള്‍: