മഹീന്ദ്ര ഗ്ലോബല്‍ വിഷന്‍ 2027 അനാച്ഛാദനം ചെയ്തു: മോഡുലാര്‍, മള്‍ട്ടി-എനര്‍ജി എന്‍യു ഐക്യൂ പ്ലാറ്റ്ഫോമുകളെ അടിസ്ഥാനമാക്കിയുള്ള ലോകോത്തര എസ്.യു.വി. ഡിസൈനുകള്‍ പ്രദര്‍ശിപ്പിച്ചു

മഹീന്ദ്ര ഗ്ലോബല്‍ വിഷന്‍ 2027 അനാച്ഛാദനം ചെയ്തു: മോഡുലാര്‍, മള്‍ട്ടി-എനര്‍ജി എന്‍യു ഐക്യൂ പ്ലാറ്റ്ഫോമുകളെ അടിസ്ഥാനമാക്കിയുള്ള ലോകോത്തര എസ്.യു.വി. ഡിസൈനുകള്‍ പ്രദര്‍ശിപ്പിച്ചു
Published on

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് പുതിയൊരു ശ്രേണിയിലുള്ള എസ്യുവികള്‍ക്ക് അടിത്തറയിടും വിധമുള്ള പുതിയ മോഡുലാര്‍, മള്‍ട്ടി-എനര്‍ജി എന്‍യു ഐക്യൂ പ്ലാറ്റ്ഫോമുകള്‍ പുറത്തിറക്കി. പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള നാല് ലോകോത്തര ആശയങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് കമ്പനി അതിന്റെ അടുത്ത തലമുറ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്തത്.

മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് മേഖലയിലെ തന്ത്രത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ നവീകരണത്തിന്റെ ഫലമാണ് വിപ്ലവകരമായ എന്‍യു ഐക്യൂ പ്ലാറ്റ്ഫോം. മൊബിലിറ്റി നിയമങ്ങള്‍ മാറ്റിയെഴുതും വിധമുള്ള വിഷന്‍ എസ്, വിഷന്‍ ടി, വിഷന്‍ എസ്എക്‌സ്ടി, വിഷന്‍ എക്‌സ് കണ്‍സപ്റ്റ് മോഡലുകളാണ് കമ്പനി പ്രദര്‍ശിപ്പിച്ചത്. മഹീന്ദ്രയുടെ ടേണ്‍-ഓണ്‍ ഡിസൈന്‍, ഒഴിവാക്കാനാവാത്ത സാന്നിധ്യം, മികച്ച പ്രകടനം, ഓണ്‍-ടാപ്പ് പവര്‍, ലോകോത്തര സുരക്ഷ, സയന്‍സ് ഫിക്ഷന്‍ തുടങ്ങിവയിലൂടെ തങ്ങളുടേതായ സാന്നിധ്യം അറിയിക്കും.

ലോകമെമ്പാടുമുള്ള മഹീന്ദ്ര എസ്യുവികളുടെ ഭാവിയിലേക്കുള്ള ഒരു ബ്ലൂപ്രിന്റാണ് എന്‍യു ഐക്യൂ എന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ബിസിനസ് (ഡെസിഗ്‌നേറ്റ്) പ്രസിഡന്റും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ ആര്‍. വേലുസാമി പറഞ്ഞു. ഇതിന്റെ മോഡുലാര്‍, മള്‍ട്ടി-എനര്‍ജി ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ച് വ്യത്യസ്ത മേഖലകളിലും പവര്‍ ട്രയിനുകളിലും നവീകരണം നടത്താന്‍ സാധിക്കും. അടുത്ത തലമുറ എസ്.യു.വികള്‍ക്ക് അടിത്തറ പാകുന്നതാണ് എന്‍യു ഐക്യൂ പ്ലാറ്റ്‌ഫോമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെയും ബാന്‍ബറിയിലെയും തങ്ങളുടെ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റുഡിയോകളില്‍ രൂപകല്‍പ്പന ചെയ്ത എന്‍യു ഐക്യൂ എസ്യുവികള്‍ മഹീന്ദ്രയുടെ ഹാര്‍ട്ട്‌കോര്‍ ഡിസൈന്‍ തത്ത്വചിന്തയുടെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോ & ഫാം സെക്ടറുകളുടെ ചീഫ് ഡിസൈന്‍ & ക്രിയേറ്റീവ് ഓഫീസര്‍ പ്രതാപ് ബോസ് പറഞ്ഞു. മികച്ച ഡിസൈന്‍ ആളുകള്‍ക്കും വാഹനങ്ങള്‍ക്കും ഇടയില്‍ ഒരു വൈകാരിക ബന്ധം സൃഷ്ടിക്കും. ലോകത്തെവിടെയും ഏത് ഭൂപ്രദേശത്തും സാഹസികത, ആത്മവിശ്വാസം, ബന്ധം എന്നിവയ്ക്ക് പ്രചോദനം നല്‍കുന്ന അനുഭവങ്ങളുടെ രൂപപ്പെടുത്തലാണ് ഈ ആശയങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍യു ഐക്യൂ നവീകരണം, ആഗോള രൂപകല്‍പ്പന, നൂതന സാങ്കേതിക വിദ്യ തുടങ്ങിയവയിലൂടെ വിവിധ രാജ്യന്തര ഇടങ്ങളിലെ വലത്-ഇടത് കൈ ഡ്രൈവ് വിപണികളിലെ ഓട്ടോമോട്ടീവ് വ്യവസായത്തിലെ വൈറ്റ് സ്‌പേസുകളുടെ തകര്‍ക്കുന്നതാണെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ഡിവിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.

വിഷന്‍ എസ്, വിഷന്‍ ടി, വിഷന്‍ എസ്എക്‌സ്ടി, വിഷന്‍ എക്‌സ് എന്നിവ മഹീന്ദ്രയുടെ എന്‍യു ഐക്യൂ പ്ലാറ്റ്ഫോമിന്റെ വ്യത്യസ്തമായ പ്രകടനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ആഗോള പ്രേക്ഷകര്‍ക്കായി വ്യക്തിഗത, എല്ലാ ഭൂപ്രദേശങ്ങളിലുമുള്ള മൊബിലിറ്റി പുനര്‍നിര്‍വചിക്കുന്നതിനുള്ള മഹീന്ദ്രയുടെ പ്രതിബദ്ധതയെ ഈ ആശയങ്ങള്‍ പ്രതിനിധീകരിക്കുന്നു.

വിപുലമായതും ആവിഷ്‌കൃതവുമായ രൂപകല്‍പ്പനയുമായി സംയോജിപ്പിക്കുന്നതാണ് ശക്തമായ ബ്രാന്‍ഡ് പൈതൃകം. വിഷന്‍ ടി, വിഷന്‍ എസ്എക്‌സ്ടി എന്നിവയുടെ ബോണ്‍ ഐക്കണിക് സ്പിരിറ്റ് മുതല്‍ വിഷന്‍ എസിന്റെ സ്പോര്‍ട്ടി സോളിഡിറ്റി, വിഷന്‍ എക്‌സിന്റെ അത്ലറ്റിസം വരെ ഓരോ മോഡലും വ്യക്തവും അതുല്യവുമായ വ്യക്തിത്വത്തോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈന്‍ സ്റ്റുഡിയോ (എംഐഡിഎസ്) ഉം യുകെയിലെ ബാന്‍ബറിയില്‍ മഹീന്ദ്ര അഡ്വാന്‍സ്ഡ് ഡിസൈന്‍ യൂറോപ്പും (എംഎഡിഇ) ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഈ നാല് ആശയങ്ങളും ബ്രാന്‍ഡിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിസൈന്‍ ഭാഷയുടെ തെളിവാണ്. മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ രൂപകല്‍പ്പന ചെയ്ത ഈ ആശയങ്ങളുടെ ഉത്പ്പാദംന 2027 മുതല്‍ ആരംഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com