ആലപ്പുഴ : രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ രൂപയുമായി യുവാവ് പിടിയിൽ. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസ്സിൽ രേഖകളില്ലാതെ 31 ലക്ഷം രൂപയുമായി യാത്ര ചെയ്ത യുവാവിനെയാണ് പൊലീസ് പിടികൂടിയത്.
ആലപ്പുഴ മുല്ലക്കൽ സ്ട്രീറ്റിൽ പരാശക്തി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി രവീന്ദ്ര തുളസി റാം മനോ(38) ആണ് പിടിയിലായത്.