തിരുവനന്തപുരം : മഹാരാഷ്ട്ര ആരോഗ്യ മന്ത്രി പ്രകാശ് അഭിത്കർ കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ പ്രശംസിച്ച് രംഗത്തെത്തി. അവ മാതൃകാപരം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. (Maharashtra Health Minister about Kerala)
കേരളത്തിലെ ശിശുമരണ നിരക്ക് യു എസിനേക്കാളും കുറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് കേരളത്തിലെ ആശുപത്രികൾ സന്ദർശിച്ച് ആരോഗ്യ വകുപ്പുമായി ചർച്ച നടത്തിയതിന് ശേഷമാണ്.
ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിൽ എത്തിയത് മാതൃകാപരമായ പദ്ധതികളും മറ്റും അടുത്തറിയാൻ വേണ്ടിയാണ്. സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജുമായും കൂടിക്കാഴ്ച നടത്തി.