
കൊച്ചി: മഹാരാജാസ് കോളജിന്റെ ഓട്ടോണോമസ് പദവി നഷ്ടപ്പെടുമെന്ന പ്രചരണം തള്ളി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്.
കോളജിന്റെ ഓട്ടോണമസ് പദവി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. വിദ്യാർഥികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇതു സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ നല്കി ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഓട്ടോണമസ് പദവി നീട്ടി നല്കാന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.