
മലപ്പുറം : കൊണ്ടോട്ടിയിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മദ്രസയിൽ വെച്ച് 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി മുഹമ്മദ് അഷ്റഫാണ് പിടിയിലായത്. ഏഴുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് അഷ്റഫിനെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. മഞ്ചേരി സബ് ജയിലിൽ റിമാന്‍ഡ് ചെയ്തു.