

ഫയര്‍ എസ്റ്റിങ്ഗ്യൂഷറിന്റെ പശ്ചാത്തലത്തില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി മഡോണ സെബാസ്റ്റിയന്‍. കറുത്ത നിറത്തിലുളള ഗൗണില്‍ മനോഹരമായി പോസ് ചെയ്യുന്ന മഡോണയെ ചിത്രങ്ങളില്‍ കാണാം. ഫോട്ടോഗ്രാഫര്‍ ഹരികുമാറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. (Madonna Sebastian)
ബ്ലാക്കില്‍ മഡോണ കലക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് കമ്മന്റുകളിട്ടത്. അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മഡോണ സെബാസ്റ്റിയന്‍. മറ്റ് ഭാഷകളിലും താരം സജീവമാണ്. ഗായിക കൂടിയായ മഡോണ എവര്‍ ആഫ്റ്റര്‍ എന്ന സംഗീത ബാന്‍ഡിലൂടെ ആൽബങ്ങളും പുറത്തിറക്കുന്നുണ്ട്. 2023ൽ പുറത്തിറങ്ങിയ പദ്മിനിയാണ് മഡോണയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.