
കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ആശുപത്രി വിട്ടു. വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ ആഴ്ചകൾ നീണ്ട ആശുപത്രി വാസത്തിനുശേഷമാണ് വീട്ടിലേക്കുള്ള മഅ്ദനിയുടെ മടക്കം. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കഴിഞ്ഞ മാസം 25നാണ് അഡ്മിറ്റായത്.
കഴിഞ്ഞ വർഷം തുടർച്ചയായ 40 ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. നെഫ്രോളജിസ്റ്റ് ഡോ. മുഹമ്മദ് ഇഖ്ബാൽ, യൂറോ സർജൻ ഡോ.സചിൻ ജോസഫ്, ഡോ.വിനോദൻ, ഡോ.കൃഷ്ണ എന്നിവരാണ് ചികിത്സക്ക് നേതൃത്വം നൽകിയത്.