MA Baby : 'നിശ്ചയ ദാർഢ്യം കൊണ്ട് ഈ അവസ്ഥ മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്, മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നു': വി എസിനെ സന്ദർശിച്ച് MA ബേബി
തിരുവനന്തപുരം : മുതിർന്ന സി പി എം നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ എത്തി സന്ദർശിച്ച് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി. മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.(MA Baby visits VS Achuthanandan in hospital )
ഇന്ന് മുതൽ തുടർച്ചയായ ഡയാലിസിസ് ആരംഭിക്കുമെന്നും, നിശ്ചയദാർഢ്യം കൊണ്ട് അദ്ദേഹം ഇതിനെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എ ബേബി കൂട്ടിച്ചേർത്തു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
അതേസമയം, വി എസ് അച്യുതാന്ദൻ്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വി എസിൻ്റെ ആരോഗ്യനില വിലയിരുത്തി. അദ്ദേഹത്തിൻ്റെ രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്റെ പ്രവർത്തനവും സാധാരണ നിലയിൽ ആക്കാനുള്ള ശ്രമം നടക്കുകയാണ്. ഡയാലിസിസ് ഇന്നലെയും തുടർന്നു. രക്ത സമ്മർദ്ദം വളരെ താഴ്ന്ന നിലയിലാണ്. ഹൃദയാഘാതത്തെ തുടർന്നാണ് വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.