ആലപ്പുഴ : സിപിഐഎം മുതിര്‍ന്ന നേതാവ് ജി സുധാകരനെ വീട്ടിലെത്തി സന്ദര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പുന്നപ്ര വയലാര്‍ വാരാചരണങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയപ്പോഴാണ് സന്ദര്‍ശനം.
കഴിഞ്ഞ ദിവസം എം എ ബേബി പങ്കെടുത്ത പരിപാടിയില്‍ നിന്ന് ജി സുധാകരന്‍ വിട്ടുനിന്നിരുന്നു. പാര്‍ട്ടി നേതൃത്വവുമായുള്ള ജി സുധാകരന്റെ പരിഭവം പരിഹരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് എംഎ ബേബിയുടെ സന്ദര്‍ശനം. പരിപാടി സ്ഥലത്തെത്തുന്നതിന് മുന്‍പാണ് എം എ ബേബി ജി സുധാകരന്റെ വീട്ടിലെത്തിയത്. 40 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി.