
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സുപ്രീംകോടതി വിധി വന്നപ്പോൾ ഗവർണർ അത് പൂർണമായി അംഗീകരിക്കണമായിരുന്നു. പക്ഷെ കേരള ഗവർണർ അത് ഉൾകൊള്ളാൻ ശ്രമിക്കുന്നില്ല.
തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് ഉള്ളത്. വിധിയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും വേണ്ടതെന്നും എം.എ. ബേബി വിമർശിച്ചു.
സുപ്രീം കോടതി വിധി രാഷ്ട്രപതി അടക്കം അംഗീകരിക്കേണ്ടതാണ്.ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്. ഗവർണറുടെ ചുമതല എന്തെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.