തിരുവനന്തപുരം :ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഇടപെട്ട അമേരിക്കയുടെ ആക്രമണത്തെ അപലപിച്ച് സി പി എം. ഒന്നാം നമ്പർ തെമ്മാടി രാഷ്ട്രമാണെന്ന് അമേരിക്ക തെളിയിച്ചുവെന്നാണ് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞത്.(MA Baby against US)
ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും, സാധ്യമാകുന്നിടത്തെല്ലാം പ്രതിഷേധം സംഘടിപ്പിക്കണമെന്നും എം എ ബേബി ആഹ്വാനം ചെയ്തു.