തിരുവനന്തപുരം : സി പി എം ജനറൽ സെക്രട്ടറി എം എ ബേബി ഇന്ത്യ - ചൈന ബന്ധത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങളും തമ്മിൽ അടുക്കുന്നത് ലോക സമാധാനത്തിന് അനിവാര്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. (MA Baby about India - China ties)
ലോകരാഷ്ട്രീയത്തെ കുറിച്ച് സാമാന്യ ബോധമുള്ള എല്ലാവരും അത് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ സാമ്രാജ്യത്വം തനിസ്വഭാവം കാണിക്കുകയാണ് എന്നും, ട്രംപ് ചുങ്ക യുദ്ധം നടത്തുകയാണ് എന്നും അദ്ദേഹം വിമർശിച്ചു.