CM : 'അത് വെള്ളാപ്പള്ളിയുടെ മാത്രം വ്യക്തിപരമായ അഭിപ്രായം, പിണറായി എത്രത്തോളം കമ്മ്യൂണിസ്റ്റ് എന്ന് എനിക്ക് നേരിട്ടറിയാം': MA ബേബി

അയ്യപ്പ സംഗമം എത്രത്തോളം വിജയമാണ് എന്ന് മനസിലാക്കാനുണ്ടെന്നും, വളരെ കാലികമായ ഇടപെടൽ ആണ് ദേവസ്വം ബോർഡ് നടത്തിയത് എന്നും എം എ ബേബി പറഞ്ഞു.
MA Baby about CM Pinarayi Vijayan
Published on

തിരുവനന്തപുരം : വെള്ളാപ്പള്ളിയുടെ പിണറായി വിജയനെക്കുറിച്ചുള്ള പരാമർശം തള്ളി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി രംഗത്തെത്തി. പിണറായി വിജയൻ അയ്യപ്പ ഭക്തനായി എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. MA Baby about CM Pinarayi Vijayan)

അത് അദ്ദേഹത്തിൻ്റെ മാത്രം വ്യക്തിപരമായ അഭിപ്രായവും നിരീക്ഷണവുമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പിണറായി എത്രത്തോളം കമ്മ്യൂണിസ്റ്റാണെന്ന് തനിക്ക് നേരിട്ടറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയ്യപ്പ സംഗമം എത്രത്തോളം വിജയമാണ് എന്ന് മനസിലാക്കാനുണ്ടെന്നും, വളരെ കാലികമായ ഇടപെടൽ ആണ് ദേവസ്വം ബോർഡ് നടത്തിയത് എന്നും എം എ ബേബി പറഞ്ഞു. താൻ പത്രത്തിൽ എഴുതിയ കുറിപ്പിൻ്റെ പരിഭാഷ കുറേ തെറ്റോട് കൂടിയാണെങ്കിലും ദേശാഭിമാനിയിൽ വന്നിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com