തിരുവനന്തപുരം : എസ്‌ഐആർ മൂലം ഒരാളുടേയും വോട്ടവകാശം ഇല്ലാതാകരുതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദൃതിപിടിച്ചുള്ള എസ്‌ഐആർ നടപടികൾ ബിഎൽഒമാർക്ക് അതികഠിന ജോലി ഭാരമാണ് ഉണ്ടാക്കുന്നത്.
എസ്‌ഐആർ നടപ്പിലാക്കുന്നതിനെതിരെ സർക്കാരും രാഷ്ട്രീയ പാർട്ടികളും നിയമ പോരാട്ടത്തിലാണ്. എന്നാൽ ഇലക്ഷൻ കമ്മീഷൻ ഒരു മാറ്റത്തിനും തയ്യാറാകുന്നില്ല. അതേസമയം ബി എൽ ഓയുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം എന്ന അരോപണം അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് വേണ്ടി പണി ചെയ്യുകയാണ് പ്രതിപക്ഷമെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.