
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് എൽഡിഎഫ് നിലനിർത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ സ്ഥാനാര്‍ത്ഥിയുടെ ക്ഷാമം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥി നിർണയത്തെ ചൊല്ലി യുഡിഎഫിലാണ് തർക്കമുള്ളത്.സ്ഥാനാർത്ഥിയാക്കാൻ ഞങ്ങൾ ആരെയും കാത്തിരിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.