ശബരിമലയുടെ പുരോഗതിക്ക്​ ആഗോള അയ്യപ്പ സംഗമം വലിയ പങ്കുവഹിക്കുമെന്ന് എം വി ഗോവിന്ദൻ |M v Govindan

സംഗമം ഒരു തെരഞ്ഞെടുപ്പു വിഷയവുമല്ലെന്ന് എം വി ഗോവിന്ദൻ.
m v govindan
Published on

തിരുവനന്തപുരം : വർഗീയവാദികൾക്കെതിരായ പോരാട്ടത്തിൽ വലിയ പങ്കുവഹിക്കേണ്ടവരാണ്​ വിശ്വാസികൾ എന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശബരിമലയുടെ പുരോഗതിക്ക്​ ആഗോള അയ്യപ്പ സംഗമം വലിയ പങ്കുവഹിക്കും. സംഗമം ഒരു തെരഞ്ഞെടുപ്പു വിഷയവുമല്ലെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസികൾക്ക്‌ ഒരിക്കലും വർഗീയവാദിയാകാൻ കഴിയില്ല; വർഗീയവാദികൾക്ക്‌ വിശ്വാസിയാകാനും കഴിയില്ല. വിശ്വാസികൾ ഏറെയുള്ള സമൂഹത്തിൽ അവരെകൂടി പരിഗണിച്ചാണ്​ സർക്കാർ മുന്നോട്ടുപോവുക. പാർട്ടി എന്നും വിശ്വാസികൾക്കൊപ്പമാണ്​. നാളെയും അങ്ങനെയായിരിക്കും.

ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്‌ ദേവസ്വം ബോർഡാണ്‌. ശബരിമല സന്ദർശനത്തിന്‌ എത്തിയ കേരളത്തിനു പുറത്തുള്ളവരുടെയുൾപെടെ അഭിപ്രായം മാനിച്ചാണത്‌. ശബരിമലയുടെ പുരോഗതിക്കാവശ്യമായ നിർദേശങ്ങളാണ്‌ ഇവിടെ ചർച്ചചെയ്യുന്നത്‌. അതിൽ ബിജെപി അസ്വസ്ഥമാകുന്നതിൽ അത്‌ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com