എം.വി. ജയരാജനെതിരെ വ്യാജ പ്രചാരണം: പാലക്കാട് സ്വദേശി അറസ്റ്റിൽ

എം.വി. ജയരാജനെതിരെ വ്യാജ പ്രചാരണം: പാലക്കാട് സ്വദേശി അറസ്റ്റിൽ
Updated on

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടി എം.വി. ജയരാജനെതിരെ വ്യാജ പ്രസ്താവനയുണ്ടാക്കി ടി.വി. ചാനലിന്റെ ലോഗോ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി വി.എസ്. സൈനുദ്ദീനെയാണ് (46) കണ്ണൂർ ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എം.വി. ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്കും കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്കും നൽകിയ പരാതിയിലാണ് കേസെടുത്തത്. 'പി.വി. അൻവർ ലക്ഷ്യം വെക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ -എം.വി. ജയരാജൻ' എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത പ്രചരിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com